NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉള്ളണം ഫിഷറീസ് ഫാം അഴിമതി : ഐ.എൻ.എൽ. പ്രതിഷേധ സമരം നടത്തി.

പരപ്പനങ്ങാടി: ഉള്ളണം ഫിഷറീസ് ഫാം നവീകരണ പദ്ധതിയിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പുറത്ത് വിടനാമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ് ഫാം ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.

ഏഴര കോടിയുടെ പദ്ധതിയിലെ ക്രമക്കേടും, അഴിമതി ആരോപണവും 2016 ൽ പരാതിപെട്ടിട്ടും നടപടി സ്വീകരിക്കാത്തത് വലിയ പ്രതിഷേധം തന്നെയാണന്നും, ഇതിന് പിന്നിലുള്ള മുഴുവൻ തട്ടിപ്പുകാരേയും പുറത്ത് കൊണ്ട് വന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.  ഐ.എൻ.എൽ. തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് സൈത് മുഹമ്മത് തേനത്ത് സമരം ഉത്ഘാടനം ചെയ്തു.

അഴിമതിയിലൂടെ സംസ്ഥാനത്തിലെ ഏറ്റവും വലിയ പദ്ധതി അട്ടിമറിച്ചവർ നാടിൻ്റെ ശത്രുക്കളാണന്നും, പദ്ധതി പൂർത്തികരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. മുനിസിപ്പൽ പ്രസിഡണ്ട് അബൂബക്കർ ചിറമംഗലം, മുനിസിപ്പൽ സെക്രട്ടറി ഷാജി സമീർ പാട്ടശ്ശേരി, പി.പി. സലീം ബാബു, നാഷണൽ യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് പി.വി. ശംസുദ്ധീൻ, പി.പി.അർഷാദ്, ബഷീർ മാസ്റ്റർ ഉള്ളണം, എടശ്ശേരി കോയ , ഇ.വി. സെതലവി ഷാഫി എന്നിവർ പ്രസംഗിച്ചു. ലത്തീഫ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed