NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറത്ത്  ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി ; ഭാര്യക്ക് ഗുരുതര പരിക്ക്

മലപ്പുറം: പൊലീസില്‍ പരാതി നല്‍കിയതിന് ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വഴിക്കടവിലാണ് സംഭവം.

പ്രതി മുഹമ്മദ് സലീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ ഭാര്യ സീനത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരം വെട്ട് തൊഴിലാളിയാണ് ഇയാൾ.  മദ്യലഹരിയിൽ സലീം മർദ്ദിക്കുന്നതായി സീനത്ത് പോലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തിയപ്പോൾ മറഞ്ഞിരുന്ന പ്രതി, അവർ പോയതിന് ശേഷം ആക്രമിക്കുകയായിരുന്നു.

പ്രതിക്കെതിരെ വധശ്രമത്തിന് വഴിക്കടവ് പോലീസ് കേസെടുത്തു. മകളെ ഉപദ്രവിച്ചതിന് ബാലനീതിവകുപ്പ് പ്രകാരവും കേസെടുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia