തിരൂരങ്ങാടിയിലെ വ്യാപാരികൾ എംഎൽഎയുമായി പ്രഭാത സദസ്സ് നടത്തി
തിരൂരങ്ങാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി മണ്ഡലം എംഎൽഎ പി.എം.എ. ഷെമീറുമായി വ്യാപാരികളുടെ പ്രഭാത സദസ്സ് സംഘടിപ്പിച്ചു.
ചെമ്മാട് വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടിയിൽ മണ്ഡലത്തിലെ 15 യൂണിറ്റുകളിലെ ഭാരവാഹികൾ പങ്കെടുത്തു.

മണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി പൂഴിക്കൽ അധ്യക്ഷത വഹിച്ച യോഗം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിലെ വികസന വിഷയങ്ങളും വ്യാപാരികൾ നേരിടുന്ന വിവിധ പ്രതിസന്ധികളും പ്രഭാത സദസ്സിൽ ചർച്ചയായി. 15 യൂണിറ്റ് ഭാരവാഹികളിൽ നിന്നും പ്രാദേശിക വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിവേദനങ്ങൾ എംഎൽഎ ഏറ്റുവാങ്ങി.
വ്യാപാരികളുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്നും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും ഉറപ്പുനൽകിയ പി.എം.എ. ഷെമീർ എംഎൽഎ, വ്യാപാരികൾക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.
ചടങ്ങിൽ കെ.വി.വി.ഇ.എസ് മലപ്പുറം ജില്ലാ സെക്രട്ടറി മലബാർ ബാവ ഹാജി, തിരൂരങ്ങാടി മുൻസിപ്പൽ വൈസ് ചെയർമാൻ അബ്ദുറഹ്മാൻകുട്ടി, മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലിങ്ങൽ, നൗഷാദ് സിറ്റി പാർക്ക്, റഹീം എടരിക്കോട്, മുജീബ് ദിൽദാർ, അഷ്‌റഫ് കുഞ്ഞാവാസ് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഫിറോസ് സിറാമിക് വേൾഡ് സ്വാഗതവും ട്രഷറർ സിദ്ദീഖ് പനക്കൽ നന്ദിയും പറഞ്ഞു.
