NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; ഒഴുകിയെത്തി തീർഥാടകർ; അറഫാ സം​ഗമം ഇന്ന്

പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി ഇരുപത് ലക്ഷത്തിനടുത്ത് വരുന്ന തീർഥാടകർ ഇന്ന് പുണ്യഭൂമിയിൽ ഒത്തുചേരും. മിനായിൽ നിന്നും ഇന്ന് പുലർച്ചെ മുതൽ തന്നെ തീർഥാടകർ അറഫാ മൈതാനത്തേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് മുമ്പായി മുഴുവൻ ഹാജിമാരും അറഫയിൽ പ്രവേശിക്കും. പ്രവാചകൻ മുഹമ്മദ് നബി തന്റെ വിടവാങ്ങൽ പ്രസംഗം നടത്തിയ അറഫാ മൈതാനത്ത്, പാപമോചന പ്രാർഥനകളുമായി സൂര്യാസ്തമയം വരെയാണ് തീർഥാടകർ ചെലവഴിക്കുക. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് സംഗമം.  സൂര്യാസ്തമയത്തിനു ശേഷം തീർഥാടക ലക്ഷങ്ങൾ അറഫയിൽ നിന്നും തൊട്ടടുത്ത പുണ്യസ്ഥലമായ മുസ്ദലിഫയിലേക്ക് നീങ്ങും. ഇന്ന് രാത്രി മുസ്ദലിഫയിലാണ് തീർഥാടകർ രാപ്പാർക്കുക. തുടർന്ന് ജംറകളിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ച ശേഷം, നാളെ പുലർച്ചെയോടെ തീർഥാടകർ വീണ്ടും മിനായിലേക്ക് മടങ്ങും.

നാളെ മുതൽ കല്ലേറ് കർമം, ബലി കർമം, തലമുടി മുറിക്കൽ, മക്കയിലെ കഅബയെ വലംവെക്കൽ  തുടങ്ങിയ തിരക്കുപിടിച്ചതും പ്രധാനപ്പെട്ടതുമായ ചടങ്ങുകളിലേക്കാണ് തീർഥാടകർ കടക്കുന്നത്.  കോടിക്കണക്കിന് മനുഷ്യർ ഒരേ ലക്ഷ്യത്തോടെ, ഒരേ വസ്ത്രം ധരിച്ച് പ്രാർഥനാനിരതരാകുന്ന അറഫാ സംഗമത്തിന് മുന്നോടിയായി വിപുലമായ സുരക്ഷാ, ആരോഗ്യ ക്രമീകരണങ്ങളാണ് സൗദി ഭരണകൂടം മക്കയിലും പുണ്യസ്ഥലങ്ങളിലും ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!