NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ കടയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ‘കാർലോസ്’ പിടിയിൽ

പരപ്പനങ്ങാടി : പയനിങ്ങൽ ജംഗ്ഷനിലെ എ.സി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എ.ഇ.എക്സ് 3′ എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മൊബൈൽ ഫോണും 1390 രൂപയും കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മഞ്ചേരി എൻ.എസ്.എസ് കോളേജിന് സമീപം അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസിനെ (62)യാണ് പരപ്പനങ്ങാടി പോലീസ് പട്ടാമ്പിയിൽ വെച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് 14-ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ മോഷണം നടന്നത്.
സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ കാർലോസ് ആണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
തുടർന്ന് പ്രതി പട്ടാമ്പിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എസ്.എച്ച്.ഒ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ എസ്.ഐ അനൂപ്, സി.പി.ഒമാരായ രാഹുൽ, അജേഷ്, നന്ദകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘം അവിടെയെത്തി പ്രതിയെ വലയിലാക്കുകയായിരുന്നു.
ചങ്ങരംകുളം, മഞ്ചേരി, നിലമ്പൂർ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ പരപ്പനങ്ങാടി ജംഗ്ഷനിലെ മോഷണം നടന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia