NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് രണ്ട് ദിവസം ബക്രീദ് അവധി; മെയ് 28 വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 28 വ്യാഴാഴ്ച ബക്രീദ് അവധി പ്രഖ്യാപിച്ച് സർക്കാർ. നേരത്തെ പ്രഖ്യാപിച്ച അവധി പ്രകാരം മെയ് 27 ബുധനാഴ്ചയായിരുന്നു കേരളത്തിൽ ബക്രീദ് അവധി. എന്നാൽ കഴിഞ്ഞയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലി പെരുന്നാൾ 28ലേക്ക് മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 27ന് പുറമെ 28നും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്.

മെയ് 19 നായിരുന്നു ദുൽഹജ്ജ് ഒന്ന് ഇതനുസരിച്ചാണ് 28 ന് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് പെരുന്നാൾ ആഘോഷം മെയ് 28 ലേക്ക് മാറിയതോടെ പെരുന്നാൾ ദിനമായ 28നും അവധി നൽകണമെന്ന് സർക്കാരിനോട് ആവശ്യമുയർന്നിരുന്നു. ജനങ്ങളുടെയും ജീവനക്കാരുടെയും സൗകര്യം മുൻനിർത്തിയാണ് രണ്ട് ദിവസത്തെ അവധി അനുവദിച്ച് ഉത്തരവിറക്കിയത്.

 

‘മെയ് 28ന് സംസ്ഥാനത്ത് ഈദ്-ഉൽ-അദ്ഹ (ബക്രീദ്) ആഘോഷിക്കുന്നതിനാൽ, കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ), നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്-1881 പ്രകാരം വരുന്ന സ്ഥാപനങ്ങൾക്കും അവധിയായിരിക്കും’ സർക്കാർ ഉത്തരവിൽ പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *