NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൊലീസ് സ്റ്റേഷനുകളുടെ ചുമതല വീണ്ടും എസ്ഐയ്ക്ക്? പഠിക്കാൻ അഞ്ചംഗ സമിതി

 

തിരുവനന്തപുരം : സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരിൽനിന്ന് സിഐമാർക്ക് നൽകിയത് ഫലപ്രദമായോ എന്നു പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു.

ചുമതല സിഐമാര്‍ക്ക് നല്‍കിയത് പൊലീസിങ്ങിനെ പ്രതികൂലമായി ബാധിച്ചുവെന്ന് വിലയിരുത്തലുണ്ട്. സ്റ്റേഷനുകളില്‍ എസ്ഐ, സിഐ, ഡിവൈഎസ്പി എന്നിവരുടെ സാന്നിധ്യം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് എഡിജിപിയുടെ (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി‌ പരിശോധിക്കും. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് ജാഗ്രത കാട്ടും. ജനമൈത്രി പൊലീസിനെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെയും കൂടുതല്‍ ശക്തിപ്പെടുത്തും. സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ ഉദ്യോഗസ്ഥരെയും സാങ്കേതിക സൗകര്യങ്ങളെയും കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കും. പൊലീസുകാരുടെ പരിശീലന സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കും.

 

നവകേരള യാത്രയ്ക്കിടയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആളുകളെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്ഐടി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിയമപരമായ നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊലീസുകാരെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ല.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തന്‍ യു. കേല്‍ക്കറെ നിയമിച്ചത് സര്‍ക്കാരിന്റെ അധികാരമാണ്. അദ്ദേഹം നല്ലൊരു ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *