NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം ജില്ലയിൽ ഇ വി എം വഴി വോട്ട് രേഖപ്പെടുത്തിയത് 28, 99,620 പേർ

 

നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഇ.വി.എം. വഴി വോട്ട് രേഖപ്പെടുത്തിയത് 28, 99,620 വോട്ടർമാർ. 1310945 പുരുഷൻമാരും 1588652 സ്ത്രീകളും 23 ട്രാൻസ്ജൻഡേഴ്സും വോട്ട് ചെയ്തു. മെഷീന്‍ വഴി പോള്‍ ചെയ്ത വോട്ടുകളുടെ ശതമാനം 79.83% ആണ്. 36,32210 ആണ് ജില്ലയിലെ ആകെ വോട്ടര്‍മാര്‍. 33924 പോസ്റ്റല്‍ ബാലറ്റുകളാണ് ജില്ലയില്‍ പോള്‍ ചെയ്തത്. ഇതും കൂടി ചേര്‍ന്നാല്‍ 80.76 ആണ് ജില്ലയിലെ പോളിങ് ശതമാനം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ അഞ്ചു ശതമാനം അധികമാണ് ഇത്തവണത്തെ പോളിങ് ശതമാനം. 75.70% മാണ് 2021 ല്‍ ജില്ലയില്‍ രേഖപ്പെടുത്തിയ പോളിങ്.

ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വഴി വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം മണ്ഡലം, ആകെ വോട്ടര്‍മാര്‍, പോള്‍ ചെയ്ത വോട്ടുകള്‍ എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു.

1. കൊണ്ടോട്ടി- ആകെ വോട്ടര്‍മാര്‍ -2,29,370, പോള്‍ ചെയ്തത് – 189238 (82.50%)

2. ഏറനാട്- ആകെ വോട്ടര്‍മാര്‍-1,99,556, പോള്‍ ചെയ്തത്- 166213 (83.29%)

3. നിലമ്പൂര്‍- ആകെ വോട്ടര്‍മാര്‍- 2,36,576, പോള്‍ ചെയ്തത്- 187335 (79.19%)

4. വണ്ടൂര്‍- ആകെ വോട്ടര്‍മാര്‍- 2,47,184, പോള്‍ ചെയ്തത്- 201031 (81.33%)

5. മഞ്ചേരി- ആകെ വോട്ടര്‍മാര്‍- 2,27,762, പോള്‍ ചെയ്തത്- 187959 (82.52%)

6. പെരിന്തല്‍മണ്ണ-ആകെ വോട്ടര്‍മാര്‍-2,29,525, പോള്‍ ചെയ്തത്- 184190 (80.25%)

7. മങ്കട-ആകെ വോട്ടര്‍മാര്‍- 2,30,838, പോള്‍ ചെയ്തത്- 185452 (80.34%)

8. മലപ്പുറം- ആകെ വോട്ടര്‍മാര്‍- 2,38,080, പോള്‍ ചെയ്തത് – 194745 (81.80%)

9. വേങ്ങര-ആകെ വോട്ടര്‍മാര്‍- 2,11,630, പോള്‍ ചെയ്തത്- 168940 (79.83%)

10. വള്ളിക്കുന്ന്-ആകെ വോട്ടര്‍മാര്‍- 2,21,036, പോള്‍ ചെയ്തത്- 178863 (80.92%)

11. തിരൂരങ്ങാടി- ആകെ വോട്ടര്‍മാര്‍-2,22,792, പോള്‍ ചെയ്തത്- 174982 (78.54%)

12. താനൂര്‍- ആകെ വോട്ടര്‍മാര്‍-2,14,101, പോള്‍ ചെയ്തത്- 171210 (79.97%)

13. തിരൂര്‍- ആകെ വോട്ടര്‍മാര്‍- 2,55,441, പോള്‍ ചെയ്തത്- 196682 (77%)

14. കോട്ടക്കല്‍- ആകെ വോട്ടര്‍മാര്‍- 2,43,014, പോള്‍ ചെയ്തത്- 189390 (77.93%)

15. തവനൂര്‍ -ആകെ വോട്ടര്‍മാര്‍- 2,08,776, പോള്‍ ചെയ്തത്- 162653 (77.91%)

16. പൊന്നാനി- ആകെ വോട്ടര്‍മാര്‍- 2,16,529, പോള്‍ ചെയ്തത് 160737 (74.23%)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!