NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു

തിരൂരങ്ങാടി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ഇന്ന് ഉച്ചയോടെ മണ്ഡലം നേതാക്കൾക്കൊപ്പം എത്തിയ അദ്ദേഹം തിരൂരങ്ങാടി താലൂക്ക് ഓഫീസറും ഉപ വരണാധികാരിയുമായ ശ്രീകുമാർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

നിലവിൽ എസ്.ഡി.പി.ഐ തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയാണ് ഹമീദ് പരപ്പനങ്ങാടി. പത്രികാ സമർപ്പണ വേളയിൽ മണ്ഡലം നേതാക്കളായ കിഴക്കിനിയകത്ത് സിദ്ധീഖ്, പുളിക്കലകത്ത് ഫൈസൽ, ഷബീർ ബാപ്പു എന്നിവരും വിവിധ പഞ്ചായത്ത്-മുൻസിപ്പൽ നേതാക്കളായ ഫൈസൽ എടരിക്കോട്, നൗഫൽ, സുലൈമാൻ, ഉസൈൻ ജാഫർ തുടങ്ങിയവരും പങ്കെടുത്തു.

മണ്ഡലത്തിലെ വികസന മുരടിപ്പിനും ജനകീയ പ്രശ്നങ്ങൾക്കും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ജനവിധി തേടുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *