സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാപരീക്ഷ തുടങ്ങി
സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യതാകോഴ്‌സിൻ്റെ പൊതുപരീക്ഷ തുടങ്ങി. ജില്ലയിലെ 27 പരീക്ഷാകേന്ദ്രങ്ങളിലായി 1430 പഠിതാക്കൾ പരീക്ഷ എഴുതി. ഇവരിൽ 972 പേർ സ്ത്രീകളും 437 പേർ പുരുഷന്മാരുമാണ്. പട്ടികജാതി വിഭാഗത്തിൽ 141 പേരും പട്ടികവർഗ്ഗ വിഭാഗത്തിൽ 12 പേരും ഉൾപ്പെട്ടിട്ടുണ്ട്. ഭിന്നശേഷിക്കാരായ 71 പഠിതാക്കൾ സ്ക്രൈബിൻ്റെ സഹായത്തോടെയാണ് പരീക്ഷ എഴുതുന്നത്.
ആദ്യ ദിവസം മലയാളം, ഹിന്ദി വിഷയങ്ങളിലെ പരീക്ഷ നടന്നു. രണ്ടാം ദിവസമായ ഞായറാഴ്‌ച ഇംഗ്ലീഷ്, രസതന്ത്രം വിഷയങ്ങളിലാണ് പരീക്ഷ. തുടർന്ന് നവംബർ 16, 17, 18 തിയതികളിലാണ് പരീക്ഷ നടക്കുന്നത്.
