NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബാഗില്‍ ബോംബുണ്ടെന്ന് ‘തമാശ’ പറഞ്ഞു ; കൊച്ചി വിമാനത്താവളത്തില്‍ 59 കാരൻ അറസ്റ്റില്‍

കൊച്ചി : കൊച്ചി വിമാനത്താവളത്തില്‍ ബാഗില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ യാത്രക്കാരൻ അറസ്റ്റില്‍.

സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാള്‍ ബാഗില്‍ ബോംബുണ്ടെന്ന് ‘തമാശ’യായി പറഞ്ഞത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ബംഗളൂരു സ്വദേശി 59 കാരനായ ശ്രീധർ ആണ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനക്കിടെ പിടിയിലായത്.

സുരക്ഷാവിഭാഗത്തിന്റെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി ശ്രീധറിനെ അറസ്റ്റ് ചെയ്തു.

പരിശോധയില്‍ ബാഗിനുള്ളില്‍ സംശയാസ്പദമായി ഒന്നുമില്ലാത്തതിനെ തുടർന്ന് ജാമ്യം നല്‍കി ഇയാളെ പൊലീസ് വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed