NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെയിന്റിംഗ് ജോലിക്കിടെ സൺസൈഡിൽ നിന്ന് വീണു; യുവാവിന് ദാരുണാന്ത്യം..!

തിരൂരങ്ങാടി വെളിമുക്ക് ആലുങ്ങലിൽ വീടിന്റെ പെയിന്റിംഗ് ജോലിക്കിടെ സൺസൈഡിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. വെളിമുക്ക് കാട്ടുവാച്ചിറ സ്വദേശി രവീന്ദ്രൻ (58) ആണ് ദാരുണമായി മരണപ്പെട്ടത്.

​പെയിന്റിംഗ് ജോലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​പരേതരായ വേലുകുട്ടിയുടെയും ജാനകിയുടെയും മകനാണ് രവീന്ദ്രൻ. വെളിമുക്ക് ഭഗവതിക്ഷേത്രത്തിലെ ആവേലായിരുന്നു ഇദ്ദേഹം.

ഭാര്യ: അജിത. മക്കൾ: രേഷ്‌മ, ശ്രീഷ്‌മ.

​സംസ്കാരം ഇന്ന് (ഒക്ടോബർ 22, ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ​

Leave a Reply

Your email address will not be published. Required fields are marked *