NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

 

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലൈയിൽ തിരൂർ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയുമായി രംഗത്തെത്തിയത്. കെ എസ് ഇ ബിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

 

ഇക്കഴിഞ്ഞ ദിവസമാണ് നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി അനന്തു മരിക്കുന്നത്. സംഭവത്തിൽ പന്നിക്കെണി വെച്ച വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവ്വമായ നരഹത്യ വരുന്ന വകുപ്പാണ് വിനീഷിനെതിരെ ചുമത്തിരിക്കുന്നത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി എല്ലാം സമ്മതിച്ചു. പുലർച്ചയോടെയാണ് ഇത്തരത്തിൽ മൃഗവേട്ട വിനീഷ് പൊലീസ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *