ദേശീയപാത കാക്കഞ്ചേരിയിൽ ലോറിക്ക് തീ പിടിച്ചു.


കാക്കഞ്ചേരി: കോഴിക്കോട് – തൃശ്ശൂർ ദേശീയ പാതയിൽ കാക്കഞ്ചേരിയിൽ ലോറിക്ക് തീ പിടിച്ചു.
കെ.എൻ.ആർ.സി യുടെ വാട്ടർ ടാങ്ക് വാഹനം ഉപയോഗിച്ച് തീ അണച്ചു.
ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ആളുകൾക്ക് പരിക്കില്ല വാഹനത്തിൽ നിന്നും പുക കണ്ടപ്പോൾ ഡ്രൈവർ ഇറങ്ങി ഓടി.
ഉടനെ തീ പടരുകയായിരുന്നു. വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് ഇപ്പോൾ പോകുന്നത്.