NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണം ; സി.പി.ഐ പരപ്പനങ്ങാടി ലോക്കൽ സമ്മേളനം സമാപിച്ചു.

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മൈമൂന ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി :  സ്വന്തമായി സ്ഥലമുണ്ടായിട്ടും, ഒരിക്കൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടും ഇപ്പോഴും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന്  സി.പി.ഐ പരപ്പനങ്ങാടി ലോക്കൽ സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു.

മുതിർന്ന സഖാവ് ഇ.പി. കുഞ്ഞാലിക്കുട്ടി പതാക ഉയർത്തി ആരംഭിച്ച സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മൈമൂന ഉദ്ഘാടനം ചെയ്തു. ഇ.പി. മുഹമ്മദലി, ജില്ലാ സമിതിയംഗം നിയാസ് പുളിക്കലകത്ത്, തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി കെ. മൊയ്തീൻ കോയ, അസി. സെക്രട്ടറി ഗിരീഷ് തോട്ടത്തിൽ, ടി .അബ്ദുൾ റസാക്ക് എന്നിവർ സംസാരിച്ചു.
സി.പി.സക്കരിയ്യ പ്രവർത്തന റിപ്പോർട്ടും, വിജീഷ് എൻ.ടി. അനുശോചന/ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സി.പി.ഐ നോമിനിയായി എൽ.ഡി.എഫ്. പാനലിൽ മത്സരിച്ച് മിൽമ മലബാർ മേഖല ഡയറക്ടറായി വിജയിച്ച യു.സി. ബാവയെ നിയാസ് പുളിക്കലകത്ത് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഇഖ്ബാൽ പാലത്തിങ്ങൽ, സി.ഷെഫീഖ്, എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
27 അംഗ മണ്ഡലം സമ്മേളന പ്രതിനിധികളെയും, സെക്രട്ടറിയായി സി.പി. സക്കരിയ്യയെയും, തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.