ലഹരി വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ. ജാഗ്രത പരേഡ് സംഘടിപ്പിച്ചു.


പരപ്പനങ്ങാടി : മയക്ക് മരുന്ന് സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ. തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി മുതൽ ചെട്ടിപ്പടി വരെ ജാഗ്രത പരേഡ് സംഘടിപ്പിച്ചു.
വിമുക്തി മിഷൻ ലൈസൺ ഓഫീസർ കൂടിയായ പ്രിവന്റീവ് എക്സൈസ് ഓഫിസർ പി ബിജു ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡണ്ട് എ വിശാഖ് അധ്യക്ഷനായി.
ബ്ലോക്ക് ട്രഷറർ കെ പി ബബീഷ്, വി അമൽ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി നിയാസ് തയ്യിൽ സ്വാഗതവും ബ്ലോക്ക് കമ്മറ്റിയംഗം എ കെ സമദ് നന്ദിയും പറഞ്ഞു.