കോട്ടക്കലിൽ യുവാവിന് വെട്ടേറ്റു; 18 കാരനായ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി


കോട്ടക്കൽ വീണാലുക്കലില്‍ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി ചെമ്മൂക്ക സുഹൈബ് (28) നാണ് വെട്ടേറ്റത്.
സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ് (18) പൊലീസില്‍ കീഴടങ്ങി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൈബിനെ പിന്തുടർന്ന് യുവാവ് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
യുവാവ് 7 തവണ വെട്ടിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഗുരുതര പരിക്കേറ്റ സുഹൈബ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്