പരപ്പനങ്ങാടിയിൽ ഗാന്ധി ദർശൻ ജില്ലാ കലോത്സവം തുടങ്ങി
പരപ്പനങ്ങാടി : ഗാന്ധി ദർശൻജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കലോത്സവം പരപ്പനങ്ങാടി എസ്.എൻ.എം. എച്ച്.എസ്.എസിൽ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി.കെ. നാരായണൻ, എം. മുകന്ദൻ, സി.എ. റസാഖ്, പി.കെ. ബാലൻ, എച്ച്.എം ഇൻ ചാർജ് ബിന്ദു, പി. അസ്മാബി, അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.
17 ഉപജില്ലകളിൽ നിന്നായി 750 ഓളം ഗാന്ധിദർശൻ ക്ലബ് അംഗങ്ങൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.
