NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ന്യൂ ഇയർ രാത്രിയിൽ തൃശൂർ നഗരത്തിൽ 30 കാരനെ 14 കാരൻ കുത്തിക്കൊലപ്പെടുത്തി

തൃശൂരിൽ ന്യൂ ഇയർ രാത്രിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് മരിച്ചത്.

 

സംഭവത്തിൽ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലസ് റോഡിന് സമീപം രാത്രി 8.45 നായിരുന്നു സംഭവം.

15കാരനായ മറ്റൊരു കുട്ടിയും സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.

തൃശൂർ തേക്കിൻകാട് മൈതാനത്ത് ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തി. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *