പരപ്പനങ്ങാടിയിൽ രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ഒരുക്കുന്ന മോഡൽ വില്ലേജ് ശിലാ സംഗമം 14 ന്
പരപ്പനങ്ങാടി: പൊതുജന പങ്കാളിത്തത്തോടെ പരപ്പനങ്ങാടിയിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തീരദേശ മോഡൽ വില്ലേജിൻ്റെയും, വിദ്യാർഥി പങ്കാളിത്തത്തോടെ തുടക്കമിട്ട മോറൽ കോളേജിൻ്റെയും പ്രാഥമിക ചുവടുവെപ് ഈ മാസം പതിനാലിന് പരപ്പനങ്ങാടി ജാസ് ഓഡിറ്റേറിയത്തിൽ “ശില 24 ” എന്ന പേരിൽ ചേരുന്ന മനുഷ്യ സംഗമത്തിൽ തുടക്കം കുറിക്കുമെന്ന് സംഘാടകരായ രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മോഡൽ വില്ലേജിനായുള്ള ആശയ സമർപ്പണത്തിനായി സംഘടപ്പിക്കുന്ന ‘സ്വരലയം ബഹുസ്വര സംഗമത്തിൽ പരപ്പനങ്ങാടിയിലെ കലാകാരന്മാർ പ്രായ ഭേദമന്യെ കലാവിഷ്ക്കാരങ്ങൾ സംഘടിപ്പിക്കും.
‘ലൈഫ് പ്ലസ് കരിക്കുലത്തെ ആധാരമാക്കി, വിദ്യഭ്യാസ വിചക്ഷണന്മാരും, നാട്ടിലെ പഴയകാല ജീവിതാനുഭവസ്ഥരുടെ നിരയും, പുതുതലമുറയിലെ നിർമിത ബൗദ്ധിക പ്രതിഭകളും പങ്കെടുക്കുന്ന ജനകീയ ചർച്ച സംഗമവും നടക്കും.
ഇടപെടലുകളില്ലാത്തതിനാൽ നാടിന് ലഭിക്കാതെ പോകുന്ന കോർപ്പറേറ്റ് ഫണ്ടുകളും കേന്ദ്രാവിഷ്കൃത സാമ്പത്തിക സഹായ സംരംഭങ്ങളും തരപ്പെടുത്തി തീരദേശ വില്ലേജിനെ സമ്പന്നമാക്കുമെന്നും, ശാക്തീകരിക്കപ്പെട്ട സമൂഹം രാജ്യത്തിന് മാതൃകയാകുമെന്നും നേതാക്കൾ പറഞ്ഞു.
രക്ഷിതാക്കളെയും സമൂഹത്തെയും മാനിക്കുന്നവരും വായനാശീലത്തിലേക്ക് തിരിച്ചുവരുന്നവരുമായ യുവതലമുറയെ പതിനെട്ടു വയസ്സ് തികയുന്നതോടെ സാമ്പത്തികവും തൊഴിൽപരവുമായ സ്വയം പര്യാപ്തത നേടുന്ന സിലബസാണ് മോറൽ കോളേജില ലൈഫ് പ്ലസ് കരിക്കുലത്തിൻ്റെ സവിശേഷതയെന്നും, കൃഷിയെ ജീവിത പാഠമാക്കിയും, വാണിജ്യ സാധ്യതകളിൽ പുതു ബ്രാൻ്റുകൾ തീർത്ത് വിപണിയിൽ സ്വന്തം പേര് അടയാളപെടുത്തുന്ന പുതിയ തലമുറയെ രൂപപെടുത്തുമെന്നും രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാൻ നിയാസ് പുളിക്കലകത്ത് , സഹഭാരവാഹികളായ, അഹമ്മദ് കുട്ടി പഞ്ചാരയിൽ, എം. സിദ്ധാർത്ഥൻ, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, അനിൽ, യു.വി. സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു
