NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

ഭാര്യയെ വനത്തിലെത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിന്റെ പിടിയിലായത്. പാലോട് വനത്തില്‍ വിളിച്ചുവരുത്തി യുവതിയുടെ കാല്‍മുട്ട് തല്ലി തകര്‍ക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

പാലോട് മൈലമൂട് സ്വദേശിനി ഗിരിജാ ഷൈനിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗിരിജ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നര വര്‍ഷമായി പിരിഞ്ഞുതാമസിക്കുന്നവരാണ് ദമ്പതികള്‍. പ്രതി ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് യുവതിയെ വനത്തിനുള്ളില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

 

യുവതിയുടെ കാല്‍മുട്ട് പ്രതി കല്ലുകൊണ്ട് ഇടിച്ച് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സോജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia