പരപ്പനങ്ങാടിയിൽ പെയ്ൻ്റിങ്ങിനിടെ താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു.
പരപ്പനങ്ങാടി : പെയ്ൻ്റിങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു.
പരപ്പനങ്ങാടി കോടതിക്കടുത്തെ
കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് റംഷീദ് (25)നാണ് ദാരുണാന്ത്യം. ദിവസങ്ങൾക്ക് മുമ്പാണ് വീണ് പരിക്കേറ്റത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്.
പിതാവ് : കക്കാട്ട് മുനീർ.
മാതാവ് : റംല. സഹോദരങ്ങൾ: റാഷിദ, ഫാത്തിമ രഹന.
