താനാളൂർ നരസിംഹ ക്ഷേത്രത്തിലും മീനടത്തൂർ അമ്മംകുളങ്ങര ദേവി ക്ഷേത്രത്തിലും മോഷണം; പ്രതികൾ അറസ്റ്റിൽ
താനൂർ : താനാളൂർ നരസിംഹ ക്ഷേത്രത്തിലും മീനടത്തൂർ അമ്മംകുളങ്ങര ദേവി ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതികളെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കോടാശ്ശേരി നായരങ്ങാടി ചെറിയേക്കര ജെയ്സൺ (54) മാറമ്പള്ളി വാഴക്കുളം ലക്ഷംവീട് കോളനി കല്ലേത്ത് പറമ്പിൽ ശ്രീക്കുട്ടൻ (27) എന്നിവരെയാണ് താനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രവരി 17 ന് പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് താനാളൂർ നരസിംഹ ക്ഷേത്രത്തിലെയും, മീനടത്തൂർ അമ്മംക്കുളങ്ങരെ ദേവി ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിന്നും, ക്ഷേത്ര ഓഫീസിൽ നിന്നും പണവും, മൊബൈലും കവർന്നത്. തുടർന്ന് താനൂർ പോലീസ് കേസെടുത്തു.
താനൂർ ഡി.വൈ.എസ്.പി ബന്നി വി.വിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ താനൂർ എസ്.ഐ.അജിത്ത്, എസ്.ഐ മണികണ്ഠൻ, എസ്.ഐ. ജയപ്രകാശ്, സിനീയർ സിവിൽ പോലീസ് ഓഫീസർ സലേഷ് എന്നിവരും ഉണ്ടായിരുന്നു.
മോഷണം നടത്തിയ ക്ഷേത്രങ്ങളിൽ പ്രതികളെ കൊണ്ടു പോയി തെളിവെടുപ്പ് നടത്തി. പ്രതികളുടെ പേരിൽ തൃശൂർ പാലക്കാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. പ്രതികളെ റിമാൻ്റ് ചെയ്തു.
