NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സീറ്റില്‍ ഇരുന്നതിന് വാക്കേറ്റം ; വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

എടപ്പാളില്‍ സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാർത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടർ അറസ്റ്റില്‍. കോഴിക്കോട് – തൃശൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ഹാപ്പി ഡേയ്സ് ബസിലെ കണ്ടക്ടർ കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പിൽ ഷുഹൈബിനെ (26) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
പെരുമ്പിലാവിലെ കോളജില്‍ മൂന്നാം വർഷ ജേണലിസം വിദ്യാർത്ഥിനിയായ കൂടല്ലൂർ മണ്ണിയം പെരുമ്പലം സ്വദേശിയെ ആണ് ഇയാള്‍ മർദിച്ചത്. എടപ്പാളില്‍ നിന്നു പെരുമ്പിലാവിലേക്ക് കയറിയ വിദ്യാർത്ഥിനി ഒഴിവുള്ള സീറ്റില്‍ ഇരുന്നു. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടർ എഴുന്നേല്‍ക്കാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ കണ്ടക്ടർ വിദ്യാർത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു.

തുടർന്ന് വിദ്യാർത്ഥിനി അധ്യാപകരെയും വീട്ടുകാരെയും വിവരം അറിയിച്ചശേഷം കുന്നംകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ചങ്ങരംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *