ആർ.വൈ.എഫ്. സൈക്കിൾ റൈഡ് ; പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി.
പരപനങ്ങാടി : ആർ.എസ്.പി.യുടെ യുവജന വിഭാഗം ആർ.വൈ.എഫിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന സൈക്കിൾ റൈഡിന് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി.
കാസർകോഡ് നിന്നും ആരംഭിച്ചു 29 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന സൈക്കിൾ റൈഡിൻറെ സ്വീകരണ പൊതുയോഗം ആർ.എസ്.പി സംസ്ഥാന കമ്മറ്റി അംഗം കുരീപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു.
ആർ.വൈ.എഫ്. പ്രസിഡൻറ് അഡ്വ:രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻമാരായ ഉല്ലാസ് കോവൂർ, അഡ്വ:വിഷ്ണുമോഹൻ, പുലത്തറ നൗഷാദ്, ഷമീന ശംഷുദ്ധീൻ,
കുളക്കട പ്രസന്നൻ, അഡ്വ:ഷിബു, സിയാദ് വേങ്ങര, സിദ്ധീഖ് പനക്കൽ, കാടാമ്പുഴ മോഹനൻ, റംഷീദ് വെന്നിയൂർ, സുരേന്ദ്രൻ പട്ടാളത്തിൽ എന്നിവർ സംസാരിച്ചു.
