NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചാലിയാറിൽ ഒഴുക്കിൽപ്പെട്ടു; 15 കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കുടുംബസമേതം പുഴ കാണാനെത്തിയ സംഘത്തിലെ രണ്ടുപേർ ചാലിയാര്‍ പുഴയിൽ ഒഴുക്കിൽപെട്ടു മരിച്ചു. ചാലിയാര്‍ പൊന്നേംപാടം മണക്കടവില്ലാണ് സംഭവം. കാരാട് പറമ്പ് കണ്ണാഞ്ചേരി ജൗഹര്‍ (39), ജൗഹറിന്റെ സഹോദരൻ ജംഷീദിന്റെ മകന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 6 മണിയോടെ ആണ് അപകടം ഉണ്ടായത്. ജംഷാദും ജൗഹറും മുഹമ്മദ്‌ നബ്ഹാലും മറ്റു മൂന്ന് പേരും കൂടി വേലിയിറക്ക സമയത്ത് പുഴയിൽ ഇറങ്ങിയതായിരുന്നു. ആഴം അറിയാതെ അടിയൊഴുക്കിൽ പെട്ടു. ബാക്കി നാല് പേരെയും പുഴയിൽ ഉണ്ടായിരുന്ന തോണിക്കാർ രക്ഷപ്പെടുത്തി. ജൗഹറും, മുഹമ്മദ്‌ നബ്ഹാനും ഒഴുക്കിൽപെട്ടു.

വാഴക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ. രാജൻ ബാബു,എസ്. ഐ. കെ. സുരേഷ് കുമാർ, മീഞ്ചന്ത ഫയർ ഫോഴ്‌സ്, വിവിധ സന്നദ്ധ സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി. നാട്ടുകാരും സഹായത്തിനു ഉണ്ടായിരുന്നു. ടി.വി ഇബ്രാഹിം എം.എൽ.എ യും ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേത്രത്വം നൽകി.

രാത്രി എട്ടര മണിയോടെ മുഹമ്മദ്‌ നബ്ഹാനെയും, ഒൻപതരയോടെ ജൗഹറിനെയും കണ്ടെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. കക്കോവ് പി.എം.എസ്എ.പി.ടി ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ് മുഹമ്മദ്‌ നബ്ഹാൻ. ജൗഹർ കോഴിക്കോട് കമ്മത്തി ലൈനിൽ സ്വർണ്ണ കടയിൽ ജോലി ചെയ്യുകയാണ്.

പരേതനായ കാദർ ആണ് ജൗഹറിന്റെ പിതാവ്. മാതാവ്, ആയിഷ. ഭാര്യ : ജസ്‌ന. മുഹമ്മദ്‌ മിഷാൽ, മുഹമ്മദ്‌ മിഥിലാജ് എന്നിവർ മക്കളാണ്. റംസീന ആണ് മുഹമ്മദ്‌ നബ്ഹാന്റെ ഉമ്മ. സയാൻ, മിൻഹ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *