NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ പട്ടാപകൽ വ്യാപാരിയെ കബളിപ്പിച്ചു യുവാവ് മൊബൈലുമായി കടന്നു.

പ്രതീകാത്മക ചിത്രം

 

പരപ്പനങ്ങാടി : പട്ടാപ്പകൽ വ്യാപാരിയെ കബളിപ്പിച്ചു മൊബൈലുമായി യുവാവ് കടന്നു. ചെട്ടിപ്പടി ജംഗ്ഷനിൽ അനിൽ ഡയറി ആൻഡ് പൂജ സ്റ്റോർ ഉടമ കെ. അനിൽകുമാറിന്റെ മൊബൈലുമായാണ് യുവാവ് കടന്നുകളഞ്ഞത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. കടയിൽ കയറിയ യുവാവ് ഗൂഗിൾ പേ സൗകര്യം ഉണ്ടോ എന്നും വീട്ടിലെത്തി ഉടൻതന്നെ പണം അയച്ചുതരാമെന്നും പറഞ്ഞു ശ്രദ്ധതിരിച്ച് കൗണ്ടറിൽ ഉണ്ടായിരുന്ന മൊബൈൽ എടുത്തു മുങ്ങുകയുമായിരുന്നെന്ന് അനിൽകുമാർ പറഞ്ഞു.
ശേഷം കാൾ ചെയ്യാനായി മൊബൈൽ നോക്കിയപ്പോഴാണ് യുവാവ് മൊബൈലുമായി കടന്ന വിവരം അനിൽകുമാർ അറിയുന്നത്. ഉടൻ പരിസരത്തെ സി.സി.ടി.വി പരിശോധിച്ചെങ്കിലും ദൃശ്യം വ്യക്തമല്ല.
മറ്റു പലകടകളിലും യുവാവ് ഇത്തരത്തിൽ എത്തിയെന്നും ആരുംപണം നൽകിയില്ലെന്നും മറ്റു വ്യാപാരികൾ പറഞ്ഞു. അനിൽകുമാർ പോലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *