വിജിലന്‍സിന് തിരിച്ചടി: കെ.എം. ഷാജിയില്‍ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കണമെന്ന് ഹൈക്കോടതി
മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് തിരിച്ചടി. ഷാജിയില്‍ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് പിടിച്ചെടുത്ത തുക തിരികെ നൽകാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
സി.പി.എം പ്രവര്‍ത്തകന്റെ പരാതിയിലാണ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടർന്ന് അഴീക്കോട്ടെ വീട്ടിലുള്‍പ്പെടെ നടത്തിയ റെയ്ഡില്‍ 47 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത പണം അനധികൃതമായി നേടിയതാണെന്നായിരുന്നു വിജിലന്‍സിന്റെ വാദം. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിരിച്ച പണമാണ് ഇതെന്നായിരുന്നു കെ.എം. ഷാജി പറഞ്ഞിരുന്നത്.
ഷാജിക്കെതിരായ ഈ കേസിന്റെ തുടര്‍ നടപടികള്‍ പിന്നീട് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പിടിച്ചെടുത്ത പണം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ബാങ്ക് ഗാരണ്ടി വെച്ചു കൊണ്ട് പണം തിരിച്ചു കൊടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
