NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രവാചക പ്രകീർത്തനങ്ങൾ പെയ്തിറങ്ങി കുണ്ടൂർ ഉസ്താദ് ഉറൂസ് സമാപിച്ചു

തിരൂരങ്ങാടി : നാലു ദിനരാത്രങ്ങള വിജ്ഞാനത്തിലും പ്രവാചകാനുരാഗത്തിലും ധന്യമാക്കി കുണ്ടൂർ ഉസ്താദ് ഉറൂസിന് ഭക്തി നിർഭരമായ സമാപനം. കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാരുടെ 18 > മത് ഉറൂസ് മുബാറകിന് നാടിന്റെ വിവിധ ദിക്കുകളിൽ നിന്നയി പതിനായിരങ്ങളാണ് എത്തിയത്.
       സമാപനമായി സമസ്ത പ്രസിഡണ്ട് ഇ. സുലൈമാൻ മുസ് ലിയാരുടെ അധ്യക്ഷതയിൽ നടന്ന ഹുബ്ബുർ റസൂൽ സമ്മേളനം സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ദുൽ ഖാദർ ഹൈദറൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നടത്തി. ഇ സുലെെമാൻ മുസ്ലിയാർ ഹുബ്ബുർ റസൂൽ പ്രഭാഷണം നടത്തി.
വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ: എം കെ സക്കീർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ:അബ്ദുൽ ഹകീം അസ്ഹരി,
എം മുഹമ്മദ് സ്വാദിഖ്, ദേവർശോല അബ്ദുസലാം മുസ്‌ലിയാർ, ഫിർദൗസ് സുറെെജി സഖാഫി  പ്രസംഗിച്ചു.
വയനാട് പി ഹസൻ മുസ് ലിയാർ,
പൊൻമള മുഹ് യിദ്ദീൻ കുട്ടി ബാഖവി, അബൂ ഹനീഫൽ ഫെെസി തെന്നല, വണ്ടൂർ അബ്ദുർറഹ്മാൻ ഫെെസി, പി.കെ.എം സഖാഫി ഇരങ്ങല്ലൂർ,എൻ.പി ബാവഹാജി, ലത്വീഫ് ഹാജി കുണ്ടൂർ , നാസർ ഹാജി ഓമച്ചപ്പുഴ, അലി ബാഖവി ആറ്റുപുറം, അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, അബ്ദുൽ ജലീൽ ഹാജി ദുബെെ തുടങ്ങിയവർ സംബന്ധിച്ചു.
കാലത്ത് നടന്ന  ഖത്മുൽ ഖുർആനിന്
മഹ്‌മൂദ് അഹ്സനി , ഹാഫിള് അജ്മൽ അൽ ഹസനി, ഹാഫിള് അബൂബക്കർ അഹ്സനി , ഹുസൈൻ അഹ്സനി ,
സൈനുൽ ആബിദ് അഹ്സനി
നേതൃത്വം നൽകി.
ഉസ്താദിന്റെ സ്നേഹ പരിസരം സെഷന്
മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ,
അബൂബക്കർ  പടിക്കൽ ,
മുഹമ്മദലി സഖാഫി കൊളപ്പുറം,
അബൂബക്കർ അഹ്സനി തെന്നല
നേതൃത്വംനൽകി
 ഉച്ചക്ക്  മദ്ഹാരവും നടന്നു.
വൈകീട്ട് മൂന്നിന് നടന്ന സൗഹൃദ സംഗമം മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലെെലി പ്രാർഥന നടത്തി .സയ്യിദ് ജലാലുദ്ദീൻ ജീലാനി അധ്യക്ഷനായിരുന്നു. ഡോ:കെ ടി ജലീൽ എംഎൽഎ, അഡ്വ: ശ്രീധരൻ നായർ, ഇ ജയൻ, കീലത്ത് മുഹമ്മദ് പ്രസംഗിച്ചു. നാല് മണിക്ക് നടന്ന കർമ ശാസ്ത്ര പഠനത്തിന് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!