NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദേശീയപാത തലപ്പാറ വലിയപറമ്പിൽ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് പെരുവള്ളൂർ സ്വദേശി മരിച്ചു.

തിരൂരങ്ങാടി : ദേശീയപാത തലപ്പാറ വലിയപറമ്പിൽ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പെരുവള്ളൂർ സ്വദേശി മരിച്ചു. പെരുവള്ളൂർ ചുള്ളിയാലപ്പുറം ഒളകര വെളുത്തേടത്ത് സുബ്രഹ്മണ്യൻ (62) ആണ് മരിച്ചത്.

 

വെളളിയാഴ്ചഉച്ചയ്ക്കാണ് സംഭവം. അരീത്തോട് അടിപ്പാതയിലൂടെ പുകയൂർ റോഡിലേക്ക് കയറുമ്പോൾ കോഴിക്കോട് ഭാഗത്ത്‌നിന്നും കോട്ടയത്തേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു. ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!