NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് കാണാതായ കോളേജ് വിദ്യാർഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയിൽ കണ്ടെത്തി.

പ്രതീകാത്മക ചിത്രം

കോഴിക്കോട്: തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ കോളേജ് വിദ്യാർഥിനിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതൽ കാണാതായ പെൺകുട്ടിയെയാണ് വിവസ്ത്രയാക്കി കാലുകൾ കെട്ടിയിട്ടനിലയിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽനിന്ന് കണ്ടെത്തിയത്. ഈ വീട്ടിൽനിന്ന് എം.ഡി.എം.എ. ലഹരിമരുന്നും കണ്ടെടുത്തിട്ടുണ്ട്.
കോളേജിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആൾത്താമസമില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയിൽ കണ്ടെത്തിയത്.
പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നൽകുന്ന സൂചന. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെൺകുട്ടിയിൽനിന്ന് പോലീസ് വിശദമായ മൊഴിയെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *