NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘പുതുപ്പള്ളിയിലെ വികസനം ചര്‍ച്ച ചെയ്യാനുണ്ടോ?’; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ജെയ്ക് സി തോമസ്

പുതുപ്പള്ളിയിലെ വികസനം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.  സമയവും തീയതിയും കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ കാലയളവില്‍ സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങള്‍ താന്‍ അക്കമിച്ച് നിരത്താമെന്നും ജെയ്ക് പറഞ്ഞു.

 

പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ കാലയളവില്‍ സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങള്‍, ഒന്ന് , രണ്ട്, മൂന്ന്, നാല് എന്ന് അക്കമിട്ട് കാണിക്കാനുള്ള മുന്നേറ്റങ്ങള്‍, പ്രതീകങ്ങള്‍ ഞങ്ങള്‍ക്കീ മണ്ഡലത്തിലുണ്ട്. മുന്‍മുഖ്യമന്ത്രിയെ കേരളത്തിനും പുതുപ്പള്ളിക്കും സംഭാവന ചെയ്ത സ്‌കൂള്‍ പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളാണ്.

അഞ്ചാം ക്ലാസില്‍ 2 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നതിനെ തുടര്‍ന്ന് അടച്ചുപൂട്ടാനൊരുങ്ങിയ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു. 2020ലേക്ക് എത്തുമ്പോള്‍ അത് 3 നില വലിപ്പമുള്ള ഇന്റര്‍നാഷണല്‍ നിലവാരമുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളായി മാറി. ചെറിയ വ്യത്യാസം മാത്രം. മുഖ്യമന്ത്രിയായി അത് ഉദ്ഘാടനം ചെയ്തത് പിണറായി ആയിരുന്നു- ജെയ്ക് പറഞ്ഞു.

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തെ വികസന പദ്ധതികള്‍ അക്കമിട്ട് നിരത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പരാജയങ്ങള്‍ ചൂണ്ടികാട്ടിയുമാണ് ചാണ്ടിഉമ്മന്റെ പ്രചരണം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!