NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാന സർക്കാരിന്റെ ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’; അപേക്ഷ ക്ഷണിച്ചു

പ്രതീകാത്മക ചിത്രം

 

സംസ്ഥാന സർക്കാരിന്റെ ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം-2022’ ന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്ന് മുതൽ 2022 ഡിസംബർ 31 വരെയുളള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ആറിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ പേരിൽ അപേക്ഷ നൽകാം.

 

സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തകമുണ്ടെങ്കിൽ ആയതിന്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊളളുന്ന സി.ഡി/പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. കേന്ദ്ര സർക്കാരിന്റെ ബാൽ ശക്തി പുരസ്‌കാർ (National Child Award For Expectional Achievement) കരസ്ഥമാക്കിയ കുട്ടികൾ, ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ച കുട്ടികൾ എന്നിവരെ പരിഗണിക്കില്ല.

 

ഒരു ജില്ലയിൽ നിന്ന് നാല് കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്. 25000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ചും ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് (6-11 വയസ്സ്, 12-18 വയസ്സ്) എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടുമാണ് അവാർഡ് നൽകും. സെപ്റ്റംബർ 15നകം അപേക്ഷ നൽകണം.

 

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാംനില, മിനി സിവിൽ സ്റ്റേഷൻ, മഞ്ചേരി 676121 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലോ 0483 2978888, 9633413868 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം. വിശദ വിവരങ്ങൾ www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *