NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹോട്ടൽ മുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യം പകർത്തി ബ്ലാക്ക് മെയിലിംഗ്; യുവാവ് പിടിയിൽ

തിരൂർ : ഹോട്ടൽ മുറിയിൽ താമസിച്ച നവദമ്പതികളെ സ്വകാര്യ ദൃശ്യം പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഹോട്ടൽ ജീവനക്കാരനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീർ (35) എന്നയാളെയാണ് കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂർ പോലീസ് പിടികൂടിയത്. കോഴിക്കോട് പാരമൗണ്ട് ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ദമ്പതികൾ റൂമെടുത്ത് താമസിച്ചത്.
പിന്നീട് പ്രതി സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും ഒളിക്യാമറയും പോലീസ് കണ്ടെടുത്തു. തിരൂർ സി.ഐ. ജിജോ എം.ജെ യുടെ നേതൃത്വത്തിൽ എസ്.ഐ. കെ.വി. വിപിൻ. സി.പി.ഒ മാരായ ധനീഷ്കുമാർ, അരുൺ, ദിൽജിത്ത്, സതീഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *