പാലത്തിങ്ങലിൽ യുവതിയെയും രണ്ട് മക്കളെയും കാണാതായെന്ന് പരാതി
പരപ്പനങ്ങാടി : യുവതിയെയും രണ്ടുമക്കളെയും കാണാതായി. പാലത്തിങ്ങൽ റൂബിയ (30), മക്കളായ മുഹമ്മദ് നസൽ (11), മുഹമ്മദ് ഹിഷാം (9) എന്നിവരെ പാലത്തിങ്ങലെ വീട്ടിൽ നിന്നും കാണാതായത്.
കഴിഞ്ഞ ജൂൺ 27 ന് ഭർതൃ വീട്ടിൽ നിന്നും പാലത്തിങ്ങലെ സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. ജൂലൈ ആറാം തിയ്യതി രാവിലെയാണ് ഇവരെ കാണാതാവുന്നത്.
യുവതിയുടെ പിതാവിന്റെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0494 2410260, 9497947225, 9497980674 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പരപ്പനങ്ങാടി സി.ഐ. അറിയിച്ചു.
