മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം അപകടത്തിൽ പെട്ടു; പിതാവും മകനും മരിച്ചു
വണ്ടൂർ : മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. വാണിയമ്പലം മാടശ്ശേരിയിൽ പള്ളിയാളി നാസർ (45) മകൻ നഹാസ് (15) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. ഒരു മകൻ ഗുരുതരാവസ്ഥയിലാണ്. കുടുബവും ബന്ധുക്കളും വിനോദയാത്രയ്ക്കു പോയതായിരുന്നു.
