NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തീരദേശത്തെ കേൾക്കാൻ ഫിഷറീസ് വകുപ്പിൻ്റെ തീരസദസ്സ്:  ജൂലൈ മൂന്നിന് പരപ്പനങ്ങാടിയിൽ

 

പരപ്പനങ്ങാടി:മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരങ്ങൾ നിർദേശിക്കാനും ലക്ഷ്യം വെച്ച് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന തീരസദസ്സ് പ്രോഗ്രാം ജൂലൈ മൂന്നിന് പരപ്പനങ്ങാടിയിൽ നടക്കും.

പരപ്പനങ്ങാടി കോടപ്പാളി ജാസ് ഓഡിറ്റോറിയത്തില്‍ വെച്ച് വൈകീട്ട് മൂന്ന് മണി മുതൽ ഏഴ് മണി വരെ നടക്കുന്ന പരിപാടിയിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പങ്കെടുക്കും. മൂന്ന് മണി മുതൽ 4.30 വരെ പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ തിരുരങ്ങാടി മണ്ഡലത്തിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ജനപ്രതിനിധികളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ട്രേഡ് യൂനിയൻ നേതാക്കളെയും ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് മന്ത്രി ചർച്ച നടത്തും.

 

തുടർന്ന് ഏഴ് മണി വരെ തീരദേശവാസികളുമായി മന്ത്രി നേരിട്ട് സംവദിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കലും മറ്റു ആനുകൂല്യ വിതരണവും സദസ്സിൽ വെച്ച് നടക്കും. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി, ആലുങ്ങൽബീച്ച്, അരയൻകടപ്പുറം എന്നീ മത്സ്യഗ്രാമങ്ങളിലെ തീരദേശവാസികൾക്കായാണ് തീരസദസ്സ് വേദി ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!