താനൂർ തൂവൽ തീരത്ത് ബോട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
താനൂർ: തൂവൽ തീരത്ത് ബോട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. താനൂരിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി പൂരപ്പുഴയിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തിൽപ്പെട്ടവരെ പരപ്പനങ്ങാടിയിലെയും താനൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
രണ്ടു പേർ മരിച്ചതായും വിവരമുണ്ട്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല..
Update….
