എ.ഐ ക്യാമറ അഴിമതി : കരിപറമ്പിലെ ക്യാമറ കറുത്ത തുണികൊണ്ട് മൂടി മുസ്ലിം യൂത്ത്‌ലീഗ്
തിരൂരങ്ങാടി: എ.ഐ. ക്യാമറ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ്. ചെമ്മാട് കരിപറമ്പിലെ എഐ ക്യാമറക്ക് കരിങ്കൊടി കൊണ്ട് മറച്ച് പ്രതീകാത്മക പ്രതിഷേധവുമായാണ് മുസ്്‌ലിം യൂത്ത്‌ലീഗ് രംഗത്തെത്തിയത്.
100 കോടി രൂപയുടെ അഴിമതിയാണ് എ.ഐ കാമറ ഇടപാടില്‍ നടന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി ശതീഷന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു പ്രതിഷേധം. മുസ്്‌ലിംലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി.
പി.എം സാലിം, അയ്യൂബ് തലാപ്പില്‍, അസീസ് ഉള്ളണം, സി.കെ മുനീര്‍, ആസിഫ് പാട്ടശ്ശേരി പ്രസംഗിച്ചു. കെ.കെ റഹീം, വി.പി അഫ്‌സല്‍, പി.കെ സല്‍മാന്‍, ജാഫര്‍ കുന്നത്തേരി, നൗഫല്‍ പെരുമണ്ണ, അലി കുന്നത്തേരി, സലാഹുദ്ധീന്‍ തേറാമ്പില്‍, ബാപ്പുട്ടി ചെമ്മാട്, അസ്്‌ലം സി.കെ നഗര്‍, കെ.പി ഇമ്പിച്ചി കോയ തങ്ങള്‍, ഒള്ളക്കന്‍ കബീര്‍, കെ.പി ഇസ്മായീല്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
