NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തേങ്ങയിടുന്നതിനിടെ തേങ്ങ തലയിൽ വീണ് പഞ്ചായത്ത് മെമ്പർക്കും ഇത് കണ്ട് പരിഭ്രമിച്ച് തേങ്ങയിടുന്നയാൾ തെങ്ങിൽ നിന്നും വീണും പരിക്കേറ്റു.

തിരൂരങ്ങാടി : വീട്ടിലെ പറമ്പിൽ തേങ്ങയിടുന്നതിനിടെ തേങ്ങ തലയിൽ വീണ് പഞ്ചായത്ത് മെമ്പർക്കും ഇത് കണ്ട് പരിഭ്രമിച്ച് തേങ്ങയിടുന്നയാൾ തെങ്ങിൽ നിന്നും വീണും പരിക്കേറ്റു. മൂന്നിയൂർ പഞ്ചായത്ത് 6 –ാം വാർഡ് അംഗം പടിക്കൽ സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ സഫീറിനും (25), ഇതുകണ്ട് പേടിച്ച്, തേങ്ങയിടാൻ കയറിയ വെളിമുക്ക് പാലക്കൽ സ്വദേശി പാറായി കോഴിപറമ്പത്ത് നൗഷാദ് (38) തെങ്ങിൽനിന്നു വീണും പരുക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കൽ കോളജിലും സഫീർ കോഴിക്കോട് സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാവിലെ 7.30 ന് ആണ് സംഭവം. സഫീറിന്റെ വീട്ടിൽ വെച്ചാണ് സംഭവം. തേങ്ങ ഇടുന്നതിനിടെ അത് വഴി വന്ന സഫീറിന്റെ തലയിലേക്ക് തേങ്ങ വീഴുകയായിരുന്നു. സംഭവം കണ്ട് പരിഭ്രമിച്ച നൗഷാദ് തെങ്ങിന് മുകളിൽ നിന്ന് താഴേക്കു വീഴുകയായിരുന്നു. ഇരുവരെയും ചേളാരി ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം റഫർ ചെയ്തു.

 

മൂന്നിയൂർ പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറാണ് നൗഷാദ്. മറ്റു സമയങ്ങളിൽ തേങ്ങയിടുന്നതിനും പോകാറുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!