മുസ്‌ളീം ലീഗ് ഇടതുമുന്നണിയിലേക്ക് വരണം, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടിത്തറ തകരുന്നു, കെ.ടി. ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്
കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ മുസ്‌ളീം ലീഗും ഇടതുമുന്നണിയിലെത്തണമെന്ന് ഡോ. കെ ടി ജലീല്‍. ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുടെ ബി ജെ പി പ്രേമം മൂലം കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടിത്തറയാണ് തകരുന്നതെന്നും കെ ടി ജലീല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഒരേഒരാശ്വാസം ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരൊറ്റ നേതാവ് മലയാളക്കരയില്‍ ബി.ജെ.പിക്കില്ല എന്നുള്ളതാണ്. അസ്ഥിപഞ്ജരമായ കേരളത്തിലെ കോണ്‍ഗ്രസ്സിനെ ആരോഗ്യവതിയാക്കാന്‍ ലീഗല്ല ആര് വിചാരിച്ചാലും കഴിയില്ല. മൃതദേഹത്തില്‍ നിന്ന് പേനിറങ്ങുന്നത് പോലെയാണ് കോണ്‍ഗ്രസ്സില്‍ നിന്നുള്ള ആളുകളുടെ കുടിയിറക്കമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്
