കോഴിക്കോട് വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരിച്ചു.
തിരൂരങ്ങാടി : കോഴിക്കോട് വാഹനാപകടത്തിൽ മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി മരിച്ചു.
ആലുങ്ങൽ പരേതനായ പുതിയ പറമ്പിൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ ഹുസൈൻ (32) ആണ് മരിച്ചത്.
കോഴിക്കോട് മെട്രോ ഹോസ്പിറ്റലിന് സമീപത്ത് നടന്ന അപകടത്തിലാണ് മരിച്ചത്. ബൈക്ക് യാത്രക്കാരനായിരുന്നു. ഓൺലൈനായി ഫുഡ് ഡെലിവറി ചെയ്യുന്ന ജോലി ആയിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. മാതാവ് സൈനബ. ഭാര്യ: ഷാനിബ. 2 മക്കളുണ്ട്.
