NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം ജില്ലയില്‍ 413 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പ്രാദേശികാടി സ്ഥാനത്തിലുള്ള എണ്ണം

വിദഗ്ധ ചികിത്സയ്ക്ക് ശേഷം 387 പേര്‍ രോഗമുക്തരായി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 394 പേര്‍ക്ക് വൈറസ്ബാധ
ഒമ്പത് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 4,420 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 20,666 പേര്‍

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 28) 413 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 394 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത് പേര്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയവരാണ്.

387 പേര്‍ ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. ഇവരുള്‍പ്പെടെ 99,175 പേര്‍ കോവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 20,666 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,420 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 292 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 125 പേരും 91 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 531 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

*ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല : ജില്ലാ മെഡിക്കല്‍ ഓഫീസര്‍*

മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ രോഗവ്യാപന സാധ്യത തിരിച്ചറിഞ്ഞ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 01
ആലങ്കോട് 10
ആലിപ്പറമ്പ് 03
അമരമ്പലം 06
ആനക്കയം 01
അങ്ങാടിപ്പുറം 11
അരീക്കോട് 03
ചാലിയാര്‍ 09
ചീക്കോട് 05
ചേലേമ്പ്ര 02
ചെറിയമുണ്ടം 03
ചെറുകാവ് 02
ചോക്കാട് 06
ചുങ്കത്തറ 05
എടക്കര 04
എടപ്പാള്‍ 11
എടവണ്ണ 08
ഏലംകുളം 07
കാലടി 04
കാളികാവ് 01
കല്‍പകഞ്ചേരി 04
കണ്ണമംഗലം 01
കരുളായി 03
കരുവാരക്കുണ്ട് 06
കീഴാറ്റൂര്‍ 04
കീഴുപറമ്പ് 03
കോഡൂര്‍ 02
കൊണ്ടോട്ടി 08
കോട്ടക്കല്‍ 10
കുറുവ 02
കുറ്റിപ്പുറം 04
മക്കരപ്പറമ്പ് 02
മലപ്പുറം 44
മമ്പാട് 07
മഞ്ചേരി 09
മങ്കട 07
മാറാക്കര 01
മാറഞ്ചേരി 02
മൂന്നിയൂര്‍ 01
മൂര്‍ക്കനാട് 17
മൂത്തേടം 03
മൊറയൂര്‍ 02
നന്നമ്പ്ര 01
നന്നംമുക്ക് 01
നിലമ്പൂര്‍ 07
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 05
പള്ളിക്കല്‍ 01
പാണ്ടിക്കാട് 02
പെരിന്തല്‍മണ്ണ 15
പെരുമ്പടപ്പ് 03
പൊന്മുണ്ടം 02
പൊന്നാനി 11
പൂക്കോട്ടൂര്‍ 07
പോരൂര്‍ 04
പോത്തുകല്ല് 02
പുലാമന്തോള്‍ 19
പുളിക്കല്‍ 01
പുല്‍പ്പറ്റ 03
പുറത്തൂര്‍ 01
പുഴക്കാട്ടിരി 01
താനൂര്‍ 01
തവനൂര്‍ 05
താഴെക്കോട് 01
തേഞ്ഞിപ്പലം 04
തിരുവാലി 04
തൃക്കലങ്ങോട് 03
തൃപ്രങ്ങോട് 01
തിരൂര്‍ 03
തിരൂരങ്ങാടി 05
ഊര്‍ങ്ങാട്ടിരി 01
വളാഞ്ചേരി 02
വളവന്നൂര്‍ 11
വള്ളിക്കുന്ന് 03
വട്ടംകുളം 01
വാഴക്കാട് 03
വാഴയൂര്‍ 03
വഴിക്കടവ് 03
വെളിയങ്കോട് 02
വേങ്ങര 11
വെട്ടത്തൂര്‍ 01
വെട്ടം 03
വണ്ടൂര്‍ 10

Leave a Reply

Your email address will not be published. Required fields are marked *

You may have missed