മലയാളി വീട്ടമ്മ ജോര്‍ദ്ദാന്‍ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു.
മലപ്പുറം: തീര്‍ത്ഥയാത്രക്ക് പോയ മലയാളി വീട്ടമ്മ ജോര്‍ദ്ദാന്‍ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു.
മഞ്ചേരി അച്ചിപ്പിലാക്കല്‍ പാറാംതൊടി ബാപ്പുട്ടിയുടെ മകളും വെള്ളമ്പുറം സി എം അഷ്റഫിന്റെ ഭാര്യയുമായ ഫാത്തിമ സുഹ്റ (40) ആണ് മരിച്ചത്.
ജോര്‍ദ്ദാനിലെ അമ്മാന്‍ വിമാനത്താവളത്തിലാണ് കുഴഞ്ഞു വീണുമരിച്ചത്, ജോര്‍ദ്ദാന്‍, ഫലസ്തീന്‍ എന്നീ രാജ്യങ്ങളിലേക്ക് തീര്‍ത്ഥയാത്രക്ക് പോയതായിരുന്നു.
