NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ക്രിസ്മസ് ദിനത്തിൽ വേറിട്ട ജീവകാരുണ്യ പ്രവർത്തനവുമായി ഫാത്തിമ ഹനൂനയും, നിവേദ്യയും

GVHSS ചെട്ടിയാം കിണറിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനികളായ ഫാത്തിമ ഹനൂനയും നിവേദ്യയും ക്രിസ്മസ് ദിനത്തിൽ നിലാരമ്പരായ പത്തോളം അന്തേവാസികൾക്ക് ഭക്ഷണം പാകം ചെയ്തു വിളമ്പി കൊടുത്ത് മാതൃക തീർത്തിരിക്കുകയാണ്.

ക്ലാരി ഓട്ടുപാറപ്പുറം സ്വദേശിയും പ്രവാസിയും ജീവകാരുണ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യമായ അദ്നാൻ ക്ലാരിയുടെ മകളാണ് ഫാത്തിമ ഹനൂന. കരിങ്കപ്പാറ കാവപ്പുര സ്വദേശി തെക്കേപുരക്കൽ സോമസുന്ദരന്റെ മകളാണ് നിവേദ്യ.

ഫാത്തിമ ഹനൂനയുടെ പിതാവിന്റെ സുഹൃത്തുക്കളും ജീവകാരുണ്യ പ്രവർത്തകരുമായ അൻസാർ ബുസ്താന്റെയും, ജലീൽ ചാലിയത്തിന്റെയും നിർദ്ദേശത്തോടെയും സഹകരണതോടെയുമാണ് ചാലിയത്തുള്ള നന്മമരം ചാരിറ്റബിൾ ട്രെസ്റ്റ് & അഭയമന്ദിരത്തിലെ അന്തേവാസികൾക്ക് ഇവർ ഭക്ഷണം നൽകിയത്. ഇവരോടൊപ്പം ഫാത്തിമ ഹനൂനയുടെ മാതാവും, അമ്മായിയും, സഹോദരങ്ങളും ഉണ്ടായിരുന്നു. ജീവിതത്തിൽ ഇന്നേവരെ അനുഭവിക്കാത്ത ഒരു അനുഭൂതിയായിരുന്നു ഇതെന്ന് ഫാത്തിമ ഹനൂനയും നിവേദ്യയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia