NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വനിതാ ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: വനിതാ ഡോക്ടറെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. ഇ.എന്‍.ടി. ക്ലിനിക് നടത്തുന്ന ഡോ. അരവിന്ദിന്റെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെ (30)യാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം രാത്രി അഞ്ചല്‍ അഗസ്ത്യക്കോട്ടുള്ള വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഡോ. അരവിന്ദ്-ദേവിക ദമ്പതിമാരുടെ ഏക മകളാണ് അർപ്പിത. എം.ബി.ബി.എസും പി.ജി പഠനവും അർപ്പിത പൂര്‍ത്തിയാക്കിയിരുന്നു.

അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed