നാഷണൽ യൂത്ത് ലീഗ് യൂത്ത് എംപവർ സമാപിച്ചു.

നാഷണൽ യൂത്ത് ലീഗ് ജില്ലാകമ്മിറ്റി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച യൂത്ത് എംപവർ സമാപനയോഗം ഐ.എൻ.എൽ. ആക്ടിംഗ് പ്രസിഡൻ്റ് കെ.പി. ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി: ലഹരി ഉപയോഗം യുവാക്കളിൽ വർദ്ധിച്ചു വരികയാണെന്നും അത് രാജ്യത്തിൻ്റെ തകർച്ചക്കും ജനങ്ങളുടെ പരസ്പര സ്നേഹത്തോടെയുള്ള സഹവാസം തകർക്കുന്നതിനും അക്രമങ്ങളും കളവുകളും കൂടുന്നതിനും കാരണമാകുമെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമായി നടക്കുന്ന സർക്കാരിന്റെതടക്കമുള്ള ബോധവൽക്കരണ പരിപാടികളിൽ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് ഐ.എൻ.എൽ. ആക്ടിംഗ് പ്രസിഡൻ്റ് കെ.പി. ഇസ്മയിൽ പറഞ്ഞു.
നാഷണൽ യൂത്ത് ലീഗ് ജില്ലാകമ്മിറ്റി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച യൂത്ത് എംപവർ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.വൈ.എൽ ജില്ലാ പ്രസിഡൻ്റ് സാലിം മഞ്ചേരി അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന ശിൽപശാല സംസ്ഥാന പ്രസിഡൻ്റ് ഒ.പി. റഷീദ് ഉൽഘാടനം ചെയ്തു. നാഷണൽ യൂത്ത് ലീഗ് ജില്ലാ ട്രഷറർ മൊയ്തീൻ കുട്ടി കടക്കാട്ട്പാറ അധ്യക്ഷത വഹിച്ചു.
യുവജന കമ്മീഷൻ ജില്ലാ കോഡിനേറ്റർ അഡ്വ: സഫീർ കീഴ്ശ്ശേരി, ഐ.എൻ.എൽ. സംസ്ഥാന പ്രവർത്തക സമിതി അംഗം പി.കെ.എസ്. മുജീബ് ഹസ്സൻ എന്നിവർ ക്ലാസെടുത്തു. അഖിലേന്ത്യാ കിസാൻസഭ ജില്ലാ പ്രസിഡൻ്റ് നിയാസ് പുളിക്കലകത്ത് മുഖ്യാതിഥിയായി. ഐ.എൻ.എൽ. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: ഒ.കെ. തങ്ങൾ, ഖാലിദ് മഞ്ചേരി, സാലിഹ് മേടപ്പിൽ, ഷംസു പാലത്തിങ്ങൽ, മജീദ് തെന്നല, കെ.പി. അബൂബക്കർ ഹാജി, അബൂബക്കർ ചിറമംഗലം, എൻ.വൈ.എൽ. നേതാക്കളായ കലാം ആലുങ്ങൽ, റിയാഫ് കൂട്ടിലങ്ങാടി, നിസാർ കവതികളം, എൻ എം. മശ്ഹൂദ് തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ പ്രസംഗിച്ചു