NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്ത്രീവേഷംകെട്ടി അർദ്ധരാത്രി സ്‌കൂട്ടറില്‍; ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍

കോഴിക്കോട്: സ്ത്രീവേഷം കെട്ടി സ്കൂട്ടറിൽ പുലര്‍ച്ചെ മൂന്നുമണിക്ക് കോഴിക്കോട് ഓമശേരിയിലൂടെ യാത്ര ചെയ്തയാള്‍ പിടിയില്‍.

ഓമശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ ബാലകൃഷ്ണ നാണ് പിടിയിലായത്. ബൈക്കില്‍ സ്ത്രീവേഷം ധരിച്ച് പോവുന്നത് പിറകെ വന്ന കാര്‍ യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

അസ്വാഭാവികമായി തോന്നിയ യാത്രക്കാര്‍ സ്‌കൂട്ടറിനെ മറികടന്ന് നോക്കിയപ്പോള്‍ പെണ്‍വേഷം കെട്ടിയ ആണാണെന്ന് തിരിച്ചറിയുകയായിരുന്നു.

പര്‍ദയും ഷാളുമായിരുന്നു വേഷം. മാസ്‌കും ധരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംശയം തോന്നിയ ഇവര്‍ സ്‌കൂട്ടറിനെ പിന്തുടർന്ന് കാറില്‍ നിന്ന് ഫോട്ടോയും എടുത്തു. പെട്ടെന്ന് സ്‌കൂട്ടർ തിരുവമ്പാടി റോഡിലേക്ക് തിരിഞ്ഞപ്പോൾ പിന്നാലെ വന്ന വാഹനവും നിർത്തി. അതോടെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ വണ്ടിയുടെ ലൈറ്റ് ഓഫ് ചെയ്ത് വേഗത്തില്‍ ഓടിച്ചുപോയി.

തുടര്‍ന്ന് സ്‌കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓമശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ ബാലകൃഷ്ണനാണ് പര്‍ദ ധരിച്ച് യാത്രചെയ്തതെന്ന് തിരിച്ചറിഞ്ഞത്.

ഇയാളുടെ യാത്രാ ഉദ്ദേശം വ്യക്തമല്ല. കൊടുവള്ളി പൊലീസ് ചോദ്യം ചെയ്തു വരികയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia