NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കക്കാട് കാൽനട യാത്രക്കാരൻ കാറിടിച്ചു മരിച്ചു.

 

 

തിരൂരങ്ങാടി: അമിത വേഗതയിലെത്തിയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.
കക്കാട് സ്വദേശി പരേതനായ മേക്കേക്കാട്ട് മുഹമ്മദിന്റെ മകൻ മേക്കേകാട്ട് യൂസുഫ് (63 )
ആണ് മരിച്ചത്.

കരിമ്പിൽ ജുമുഅത്ത് പള്ളിയിൽ നിന്ന് മഗ്‌രിബ് നിസ്കാരം കഴിഞ്ഞ് ഇറങ്ങിയതായിരുന്നു. അമിത വേഗതയിൽ എത്തിയ കാറിടിച്ചാണ് അപകടം

ഇന്ന് വൈകീട്ട് 6:40 ഓടെ ആണ് അപകടം. ഗുരുതര പരിക്കുകളോടെ  തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

ഭാര്യ: സൈനബ .മതാവ് : പരേതനായ പാത്തുമാമ .
മക്കൾ : മാജിദ് ( സൗദി), നൗഫൽ, യാക്കൂബ് വാഫി, റാഷിദ്, ഫായിസ്, സുമയ്യ. മരുമക്കൾ :
അമീർ (കെ.സി. റോഡ് തിരൂരങ്ങാടി), ഷാഹിന ( പാലചിറമാട് ),
ജസ്മില (കക്കാടംപുറം,),
മുസൈന (തിരുനാവാഴ ),
സഫ് വാന (ചേറൂർ ),
സഹോദരങ്ങൾ: മുഹമ്മദ് കുട്ടി,
സ്റ്റാൾ അബ്ദു റഹ്മാൻ ,
ഇസ്മായിൽ, അലവി, നഫീസ, പാത്തു കുട്ടി, ആയിശ, റുഖിയ,
സുബൈദ, ഹാജറ.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കക്കാട് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കും.

അപകടത്തിൽ മറ്റൊരു കാൽനടയാത്രക്കാരൻ കൊൽക്കത്ത സ്വദേശി റഫീഖുൽ (45) ന് പരിക്കേറ്റു. ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia