കോട്ടക്കലിൽ ലോറി ബൈക്കിൽ ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു
ലോറി ബൈക്കിൽ ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു. കോട്ടക്കൽ ചെറുകുന്ന് വെച്ച് ഇന്ന് രാവിലെ 8:00 മണിയോടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.
ഏഷ്യനെറ്റ് മലപ്പുറം ബ്യൂറോയിൽ ജോലി ചെയ്യുന്ന തിരൂർ അന്നാര സ്വദേശി ജിദേശ് ( ജിത്തു) ആണ് മരണപ്പെട്ടത്.
ഗുരുതര പരിക്കുകളോടെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
